കോട്ടാങ്ങൽ: കോട്ടാങ്ങൽ പഞ്ചായത്തിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐയുമായി ധാരണയില്ലെന്ന് എൽ.ഡി.എഫ് കോട്ടാങ്ങൽ പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു. ഇതിന് മുൻപ് രണ്ട് തവണ എസ്.ഡി.പി.ഐ വോട്ടുചെയ്തപ്പോൾ രാജിവച്ചിരുന്നു. എസ്.ഡി.പി.ഐയുടെ പിന്തുണ വേണ്ടെന്ന നിലപാടാണ് എൽ.ഡി.എഫിന് ഉള്ളത്. തുടർച്ചയായി സത്യ പ്രതിജ്ഞഞ ചെയ്ത ഉടനെ രാജി വെച്ചാൽ എതിർ സ്ഥാനാർഥികളായി മത്സരിച്ച ബി.ജെ.പി പ്രതിനിധികളെ പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാരായി കോടതിവിധിയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുമെന്നുള്ളതു കൊണ്ടാണ്.പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് എൽ.ഡി.എഫിന് ബാദ്ധ്യതയുണ്ടെന്ന് കോട്ടാങ്ങൽ പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.