ചെങ്ങന്നൂർ: നിയമസഭാ തിരഞ്ഞെടുപ്പ് കഴിപ്പോൾ സി.പി.എമ്മിന്റെ യഥാർത്ഥ മുഖം പുറത്തുവന്നെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ പറഞ്ഞു. തിരുവൻവണ്ടൂർ പഞ്ചായത്തിൽ കോൺഗ്രസ് പിന്തുണയോടെ സി.പി.എം ഭരണത്തിലേറിയത് ഇതിന് തെളിവാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് രണ്ട് തവണ കോൺഗ്രസിന്റെ പിൻബലത്തിൽ സി.പി.എം ഇവിടെ അധികാരത്തിലെത്തി. ജനകീയ പ്രതിഷേധം ഉയർന്നപ്പോൾ രാഷ്ട്രീയ ധാർമികത പറഞ്ഞ് പദവി രാജിവെച്ച സി.പി.എം നിയമസഭാ തിരഞ്ഞെടുപ്പ് കഴിപ്പോൾ കോൺഗ്രസ് പിന്തുണയോടെ അധികാരത്തിലേറിയത് ജനങ്ങളെ കബളിപ്പിക്കലാണ്. കോൺഗ്രസ് പൂർണമായി സി.പി.എമ്മിന് മുന്നിൽ കീഴടങ്ങുന്നതാണ് തിരുവൻവണ്ടൂരിൽ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.