ചെങ്ങന്നൂർ: ഗ്ലോബൽ പ്രവാസി കോൺഗ്രസ് ജില്ലാ കമ്മിറ്റി ചെന്നിത്തല സങ്കീർത്തന ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് അംഗങ്ങൾക്ക് ജേഴ്‌സികൾ വിതരണം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.മുരളി ഉദ്ഘാടനം ചെയ്തു. സൈമൺ ജോൺമാത്യു അദ്ധ്യക്ഷനായി. കെ.ഷിബുരാജൻ, അനിതാസജി, സാംജിമാത്യു, റിനുവർഗ്ഗീസ്, പി.ആനന്ദൻ തുടങ്ങിയവർ പങ്കെടുത്തു.