ചെങ്ങന്നൂർ : ബുധനൂർ കുന്നത്തൂർകുളങ്ങര ദേവീക്ഷേത്രത്തിലെ പത്താമുദയ ഉത്സവം നാളെ നടക്കും. പകൽ ആറാട്ടോടെ സമാപിക്കും. 24ന് കൊവിഡ് മാനദണ്ഡം പാലിച്ച് വെളുപ്പിന് പള്ളിവിളക്ക് ദിപക്കാഴ്ചയും നടക്കും. ഭക്തജനങ്ങൾക്ക് പറവഴിപാട് നടത്തുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ട്.