മല്ലപ്പള്ളി: മൂന്നാംവട്ട തിരഞ്ഞെടുപ്പിലും വിജയിച്ച കോട്ടാങ്ങൽ പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫും, വൈസ് പ്രസിഡന്റ് എം.എ ജമീലാ ബീവിയും വീണ്ടും രാജിവെച്ചെന്ന അഭ്യൂഹത്തിന് അടിസ്ഥാനമില്ലെന്ന് പ്രസിഡന്റ് അറിയിച്ചു. ഏറെക്കാലമായി പ്രതിസന്ധിയിലായിരുന്ന പഞ്ചായത്ത് ഭരണത്തിന് അറുതിവരുത്തുവാനാണ് അധികാരത്തിൽ നിന്ന് ഒഴിയാതെ നിലനിൽക്കുന്നതും എൽ.ഡി.എഫിന്റെയും പ്രസിഡന്റും വൈസ് പ്രസിഡന്റും അംഗങ്ങളായുള്ള സി.പി.എം പാർട്ടിയുടെയും അന്തിമ തീരുമാനപ്രകാരം തുടർ പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.