dd

പത്തനംതിട്ട: കൊവിഡ് രണ്ടാം തരംഗത്തിന്റെ വരവോടെ ആശങ്കാകുലരായ പൊതുസമൂഹത്തിന്റെ സംശയങ്ങൾ പരിഹരിക്കുന്നതിനും സഹായങ്ങൾ നൽകുന്നതിനുമായി ഡി.സി.സി യുടെ നേതൃത്വത്തിൽ ആരംഭിച്ച കൊവിഡ് കൺട്രോൾ റൂമിന്റെ നേതൃത്വത്തിൽ ഹലോ ഡോക്ടർ ഫോൺ ഇൻ പ്രോഗ്രാം നടത്തി. ഡോ. ശ്രീരാഗ് അശോക്, ഡോ. റ്റി.എൻ രാജപ്പൻ, ഡോ. ബി. ഇന്ദുലേഖ, ഡോ. ഷാമില ബീഗം എന്നിവർ അലോപ്പതി, ആയുർവേദം, ഹോമിയോ എന്നീ മേഖലയെ അടിസ്ഥാനമാക്കി പൊതുജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി പറഞ്ഞു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധിപേർ ഡോക്ടർമാരോട് ആശങ്കകൾ പങ്കുവെച്ചു. വാക്സിനേഷന്റെ രീതിയും തീയതികൾ തമ്മിലുള്ള വ്യത്യാസവും വാക്സിന്റെ ആവശ്യകതയെ സംബന്ധിച്ചും ഡോക്ടർമാർ നിർദ്ദേശം കൊടുത്തു.
പൊതുവായി സാമൂഹ്യഅകലം, സാനിറ്റൈസർ ഉപയോഗം, മാസ്‌ക് ധരിക്കൽ എന്നിവയിൽ ആരും അലംഭാവം കാണിക്കരുതെന്ന് ഡോക്ടർമാർ പ്രത്യേക നിർദ്ദേശം നൽകി.
കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് നേതൃത്വം നൽകാൻ ഡി.സി.സി കൊവിഡ് കൺട്രോൾ റൂമിന്റെ നേതൃത്വത്തരിലുള്ള വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം തുടർന്നും ലഭിക്കുമെന്നും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെയും, മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടേയും നേതൃത്വത്തിൽ കൊവിഡ് കൺട്രോൾ റൂമുകൾ തുറന്ന് ഡോക്ടർമാരുടെ സംഘത്തിന്റെ സേവനം ലഭ്യമാക്കുമെന്നും ഡി.സി.സി കൊവിഡ് കൺട്രോൾ റൂം കോഓർഡിനേറ്റർ കാട്ടൂർ അബ്ദുൾ സലാം അറിയിച്ചു.