നാരങ്ങാനം: എസ്.എൻ.ഡി.പിയോഗം 647 കോഴഞ്ചേരി ശാഖയുടെ വാർഷിക പൊതുയോഗം കോഴഞ്ചേരി യൂണിയൻ സെക്രട്ടറി ജി.ദിവാകരൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ കൗൺസിലർ അഡ്വ.സോണി .പി.ഭാസ്‌കർ അദ്ധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി എൻ.എൻ.പ്രസാദ് (പ്രസിഡന്റ്), എൻ.സദാശിവൻ (വൈസ് പ്രസിഡന്റ്) സി.കെ.രാജേന്ദ്രൻ (സെക്രട്ടറി), കെ.ആർ.വിജയകുമാർ, ആർ.ജിതേഷ്, എൻ.സജിമോൻ, സന്തോഷ് കുമാർ, പാറക്കാലാ, കെ.എൻ.പ്രസന്നൻ, മനോജ് പി.ചന്ദ്രൻ ,വത്സ സുരേന്ദ്രൻ, ( കമ്മിറ്റി അംഗങ്ങൾ) കെ.എസ്.പ്രസാദ്, കെ.ആർ.പ്രസന്നകുമാർ, സുമനന്ദനൻ (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. യൂണിയൻ കൗൺസിലർ പ്രകാശ് കുമാർ മുളമൂട്ടിൽ വരണാധികാരിയായിരുന്നു.