റാന്നി : മാർത്തോമ്മ സഭ റാന്നി - നിലയ്ക്കൽ ഭദ്രാസന അസംബ്ലി തോമസ് മാർ തിമത്തിയോസ് എപ്പിസ്കോപ്പയുടെ അദ്ധ്യക്ഷതയിൽ നടന്നു. ഭദ്രാസന സെക്രട്ടറി റവ. പി.ജി ഏബ്രഹാം റിപ്പോർട്ടും ട്രഷറർ സജി മുക്കരണത്ത് കണക്കും ബഡ്ജറ്റും അവതരിപ്പിച്ചു.റവ.ഡോ.കോശി മാത്യു ധ്യാന പ്രസംഗം നടത്തി.പുതിയ ഭദ്രാസന സെക്രട്ടറിയായി റവ.രാജു പി. ജോർജ് ,ട്രഷറർ സജി മുക്കരണത്ത് എന്നിവരെ തിരഞ്ഞെടുത്തു. കൗൺസിൽ അംഗങ്ങളായി റവ.വി.എസ് സ്കറിയ, റവ.അനിൽ ടി. തോമസ്, റവ.കൊച്ചുകോശി ഏബ്രഹാം,റവ.ബി.മാത്യു, കെ.ജോർജ് മാത്യു, സാം മാത്യു, ജോബി ബെന്നി, ജോജി ജോർജ്, റാസമ്മ സോമൻ, പി.എസ് മാത്യു,ലാലി ഏബ്രഹാം,ജോസ് മാത്യു,തോമസ് മാത്യു,ജെസി തോമസ് എന്നിവരെ തിരഞ്ഞെടുത്തു. ഭദ്രാസന സെക്രട്ടറിയായി റവ.രാജു പി.ജോർജ് ചുമതലയേറ്റു.