കോന്നി : കോന്നി ജംഗ്ഷനിൽ നിന്നും നാലു ഭാഗത്തേക്കുമുള്ള പൊതുവഴിയിലോ, സ്ഥലത്തോ, അതിന്റെ ഭാഗത്തോ, വശങ്ങളിലോ ഏതെങ്കിലും സാധനങ്ങൾ വിൽക്കുകയോ വിൽപ്പനയ്ക്കായി വയ്ക്കുകയോ ചെയ്യുന്നത് 1994-ലെ കേരളാ പഞ്ചായത്ത് രാജ് ആക്ടിലെ സെക്ഷൻ 225 അനുസരിച്ച് നിയമവിരുദ്ധമാണ്. വഴിയോരക്കച്ചവടം ഇതിനോടകം കോന്നി പഞ്ചായത്ത് നിരോധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതാണ്. ഇതിനാൽ റോഡുകളുടെ ഇരുവശത്തും അനധികൃതമായി നടത്തുന്ന വഴിയോരക്കച്ചവടം ഇന്നുനിരോധിച്ചു. വഴിയോരക്കച്ചവടം തുടർന്നാൽ ഇനിയൊരറിയിപ്പ് നൽകാതെതന്നെ നിയമനടപടികൾ സ്വീകരിക്കുന്നതാണെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.