പത്തനംതിട്ട: തിരുവാഭരണ പാതയിലെ കൈയേറ്റം ഒഴിപ്പിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പാത കടന്നുപോകുന്ന 11 വില്ലേജുകളിലെയും തഹസിൽദാർമാർക്കും വില്ലേജ് ഓഫീസർമാർക്കും ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർക്കും കർശന നിർദേശം നൽകി. കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ചിട്ടുള്ള നടപടി ക്രമങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ഓൺലൈനായി ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ.
യോഗത്തിൽ തിരുവല്ല ആർ.ഡി.ഒ പി. സുരേഷ്, അടൂർ ആർ.ഡി.ഒ എസ്. ഹരികുമാർ, ജില്ലാ സർവേ സൂപ്രണ്ട് അനിൽകുമാർ, എൽ.ആർ ഡെപ്യൂട്ടി കളക്ടർ എസ്. സന്തോഷ്‌കുമാർ, ദേവസ്വം ബോർഡ് എക്‌സിക്യൂട്ടീവ് ഓഫീസർ കൃഷ്ണകുമാർ വാര്യർ, റാന്നി തഹസിൽദാർ അന്നമ്മ കെ. ജോളി, കോഴഞ്ചേരി തഹസിൽദാർ മിനി കെ. തോമസ്, മറ്റ് ഉദ്യോഗസ്ഥർ, തിരുവാഭരണ പാത സംരക്ഷണ സമിതി പ്രതിനിധി പ്രസാദ് കുഴിക്കാല തുടങ്ങിയവർ പങ്കെടുത്തു.
നിർദ്ദേശങ്ങൾ
-------------------
കൈയേറ്റങ്ങൾ
പാത കൈയേറി കൃഷി ചെയ്തവരും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയവരും ധാരാളം
കോഴഞ്ചേരി താലൂക്കിൽ- 259
റാന്നി താലൂക്കിൽ - 115
----------
" മൂന്നരപ്പതിറ്റാണ്ടായി പോരാട്ടത്തിന്റെ പാതയിലാണ്. കൈയേറ്റം അളന്ന് കല്ലിട്ടിട്ട് 11 വർഷമായി. എന്നിട്ടും പാത തിരിച്ചുപിടിക്കാൻ നടപടി എടുക്കാതിരുന്നതിനാലാണ് ഹൈക്കോടതിയെ സമീപിച്ചത്. കണ്ടെത്തിയ കൈയേറ്റം പെട്ടന്ന് ഒഴിപ്പിക്കണം. ബാക്കിയുള്ള കൈയേറ്റങ്ങൾ കണ്ടെത്തണം."
പ്രസാദ് കുഴിക്കാല,
തിരുവാഭരണ പാത സംരക്ഷണ സമിതി പ്രതിനിധി.