പന്തളം: ശബരിമല യുവതി പ്രവേശന വിധി നടപ്പിലാക്കിയ സർക്കാർ നടപടിക്കെതിരെ 2019 ൽ നടത്തിയ പ്രതിഷേധ പ്രകടനത്തിടെ പന്തളത്തുണ്ടായ കല്ലേറിൽ ചന്ദ്രൻ ഉണ്ണിത്താൻ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസന്വേഷണം സി.ബി.ഐ ഏറ്റെടുക്കണമെന്ന് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റ് അഡ്വ:ബിജു ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം എൻ.ജി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഡി.സി സി സെക്രട്ടറിമാരായ അഡ്വ:ഡി.എൻ തൃദീപ് , കെ.എൻ അച്ചുതൻ,പന്തളം മഹേഷ്, നൗഷാദ് റാവുത്തർ, കെ.ആർ.വിജയകുമാർ ,വേണുകുമാരൻ നായർ ,ഡി.പ്രകാശ് ,പന്തളം വാഹിദ് ,പ്രസാദ്' ,ഉമ്മൻ ചക്കലയിൽ, മുല്ലൂർ സുരേഷ്, ജോയി തുടങ്ങിയവർ പ്രസംഗിച്ചു.