പത്തനംതിട്ട: വിശ്വകർമജരുടെ ഐക്യം സമുദായ പുരോഗതിയ്ക്ക് അനിവര്യമാണെന്ന് കേരള വിശ്വകർമ സഭ സംസ്ഥാന നേതൃയോഗം വിലയിരുത്തി. ഒരേ പേരിൽ പല സംഘടനകളായി പ്രവർത്തിക്കുന്നത് സമുദായത്തെ പിന്നാട്ട് നയിക്കുവാൻ മാത്രമേ ഉപകരിക്കു. ആയതിനാൽ കേരള വിശ്വകർമ സഭയുടെ ഇരു വിഭാഗങ്ങളും യോജിക്കുവാനുള്ള തീരുമാനം നേതൃയോഗം അംഗീകരിച്ചു. ഹൈന്ദവ ജനസംഖ്യയിൽ മൂന്നാം സ്ഥാനമുണ്ടായിട്ടും സമുദായം എല്ലാത്തരത്തിലും അവഗണ നേരിടുകയാണ്. ഇതിനുള്ള തുടക്കമാണ് കേരള വിശ്വകർമസഭ ഒറ്റ സംഘടനയാകുന്നത്. ഒന്നാകുന്നതോടെ കേരള വിശ്വകർമസഭ ഏറ്റവും വലിയ വിശ്വകർമ സംഘടനയാകും. വരും ദിനങ്ങളിൽ മറ്റു സഹോദര സംഘടനകളുടെ ഐക്യത്തിനായി പ്രവർത്തിക്കുവാനും അഡ്വ.സതീഷ് ടി പത്മനാഭന്റെ അദ്ധ്യക്ഷതയിൽ ചേർന്ന നേതൃയോഗം തീരുമാനമെടുത്തു. വർക്കിംഗ് പ്രസിഡന്റ് എ.ജി.വിജയൻ ,വൈസ് പ്രസിസന്റമാരായ വി.ഐ.ഷിബു,തൃപ്പം കോട് ഗണേഷ്, സെക്രട്ടറി ഉള്ളിയകോവിൽ രഘുനാഥ്, എം.പ്രശോഭ് കുമാർ,എം.റിനു, വി.എൻ ഗോപാലകൃഷ്ണൻ, കെ.വി.മനോഹരൻ, ചിത്രാലയം രാധാകൃഷ്ണൻ,വി.മോഹൻദാസ്, പ്രവീൺ കാർത്തിക, കെ.വി.ഹരിദാസ്,ജി.ഹരികുമാർ,വി.രതീഷ്, പ്രഭാകരനാചാരി എന്നിവർ പ്രസംഗിച്ചു.