പന്തളം: ജനന രജിസ്‌ട്രേഷനിൽ പേര് ചേർക്കാത്തവർക്ക് വീണ്ടും അവസരം.

പന്തളം നഗരസഭയിൽ 23/06/2015ന് മുമ്പ് രജിസ്റ്റർ ചെയ്തിട്ടുള്ളതും, കുട്ടിയുടെ പേര് ചേർത്തിട്ടില്ലാത്തതുമായ എല്ലാ ജനന രജിസ്‌ട്രേഷനിലും കുട്ടിയുടെ പേര് ഉൾപ്പെടുത്തുന്നതിനുള്ള സമയപരിധി 22/06/2021 വരെ നീട്ടിയിരിക്കുന്നു. ജനന രജിസ്‌ട്രേഷനിൽ കുട്ടിയുടെ പേര് ചേർത്തിട്ടില്ലാത്തവർ ഇതിനുള്ള അപേക്ഷ നഗരസഭ ഓഫീസിൽ എല്ലാ പ്രവർത്തി ദിവസവും 10 മുതൽ 3.30 വരെ നേരിട്ട് നൽകാവുന്നതാണ്. അപേക്ഷയോടൊപ്പം തിരിച്ചറിയൽ കാർഡ്, കുട്ടിയുടെ സ്‌കൂൾ രേഖ എന്നിവ ഹാജരാക്കേണ്ടതാണ്. സംശയങ്ങൾക്ക് നഗരസഭയുടെ ജനന മരണ രജിസ്‌ട്രേഷൻ വിഭാഗവുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ: 04734252251.