കടമ്പനാട്: ഏഴാംമൈൽ എബനേസർ മാംകൂട്ടത്തിൽ പടിഞ്ഞാറ്റേതിൽ കുടുംബാംഗം പാസ്റ്റർ തോമസുകുട്ടി (72) നിര്യാതനായി. സംസ്‌കാരം നടത്തി. ഒഡീഷയിലെ സാമ്പൽപൂരിലും ഹീരാക്കൂഡിലും പാസ്റ്ററായിരുന്നു. ഭാര്യ: മെഴുവേലി കുറവൻപറമ്പിൽ മലയിൽ കുടുംബാംഗം ഏലിയാമ്മ തോമസ്. മക്കൾ: ജോസ് തോമസ്, ജോയിസ് തോമസ്, ജോമോൾ തോമസ്. മരുമക്കൾ: ലിൻസ്, ബ്ലസൻ, സുവിശേഷകൻ ഫെയ്ത്ത്‌സൺ. സഹോദരങ്ങൾ: രാജു, ജോയി, മറിയക്കുട്ടി, ഗ്രേസി, മാത്തുക്കുട്ടി.