പത്തനംതിട്ട: മദ്യലഹരിയിൽ പൊലീസുകാരനെ മർദ്ദിച്ച എസ്.ഐക്ക് സസ്‌പെൻഷൻ. ഡോഗ് സ്‌ക്വാഡിലെ എസ്.ഐ ജയകുമാറിനെയാണ് എസ്.പി ആർ. നിശാന്തിനി അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. മാർച്ച് 21 ന് രാത്രിയിൽലാണ് പൊലീസുകാരനെ മർദ്ദിച്ചത്. കഴിഞ്ഞ ജൂണിൽ ക്യാമ്പ് ഫോളോവറെ തല്ലിയതിന് സസ്‌പെൻഷനിലായ ജയകുമാർ തിരികെ സർവീസിൽ കയറിയത് ഡോഗ് സ്‌ക്വാഡിലേക്ക് ആയിരുന്നു.