മല്ലപ്പള്ളി : പ്രവർത്തകർക്കെതിരെ കള്ളക്കേസെടുക്കുന്നതിനെതിരെ സി.പി.എം മല്ലപ്പള്ളി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 9.30ന് കീഴ്വായ്പ്പൂര് പൊലീസ് സ്റ്റേഷൻപടിക്കൽ പ്രതിഷേധം സംഘടിപ്പിക്കും. ഗ്രാമപഞ്ചായത്ത് മുൻ അംഗവും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായ മല്ലപ്പള്ളി നോർത്ത് കൈപ്പറ്റ വീട്ടിൽ ബി. പ്രമോദ്, സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗം മല്ലപ്പള്ളി വെസ്റ്റ് മതിലുങ്കൽ വീട്ടിൽ ഷീൻ പോത്തൻ, ഡി.വൈ.എഫ്.ഐ പ്രവർത്തകൻ പരിയാരം തേക്കുംകാട്ടിൽ വീട്ടിൽ മനേഷ് കുമാർ എന്നിവർ ഉൾപ്പെടെ ആറ് പേർക്കെതിരെയാണ് കേസെടുത്തത്. പണമിടപാട് സംബന്ധിച്ച തർക്കം പരിഹരിക്കുന്നതിന് സി.പി.എം ഏരിയാകമ്മിറ്റി അംഗം ജോർജ്ജുകുട്ടി പരിയാരത്തിന്റെ സാന്നിദ്ധ്യത്തിൽ മദ്ധ്യസ്ഥരായി എത്തിയവരാണ് ഇവരെന്ന് ലോക്കൽ സെക്രട്ടറി സതീഷ് മണിക്കുഴി പറഞ്ഞു.