ചെങ്ങന്നൂർ: നഗരസഭാ കൗൺസിലറും മുൻ ചെയർമാനുമായ രാജൻ കണ്ണാട്ട് നഗസഭാ ജീവനക്കാരെ ഭീഷണിപ്പെടുത്തിയതായി പരാതി. രാജൻ കണ്ണാട്ടിന്റെ വീടിന്റെ നിർമ്മാണത്തിൽ ക്രമക്കേടുണ്ടെന്ന് റവന്യു ഇൻസ്പെക്ടറും സൂപ്രണ്ടും നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് നഗരസഭാ സെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് രാജൻ കണ്ണാട്ട് നഗരസഭാ ഓഫീസിലെത്തി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത്. കൗൺസിലർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. സെക്രട്ടറിക്ക് പരാതി നൽകി. അതേസമയം തന്റെ വീട്ടിൽ അനുവാദമില്ലാതെ പ്രവേശിച്ചത് ചോദ്യം ചെയ്തതാണെന്ന് രാജൻ കണ്ണാട്ട് പറഞ്ഞു.