ചെങ്ങന്നൂർ: പാണ്ടനാട് പഞ്ചായത്തിൽ കൊവിഡ് വ്യാപിക്കുന്നു. പഞ്ചായത്തിൽ അഞ്ചുപേരിലധികം കൂട്ടം കൂടുന്നത് കളക്ടർ നിരോധിച്ചിട്ടുണ്ട്. ഇതിനോടകം നൂറിലേറപ്പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 13 വാർഡുകളുള്ള പഞ്ചായത്തിൽ പത്തെണ്ണവും കണ്ടെയ്ൻമെന്റ് സോണുകളാണ്. ഈ സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. യോഗങ്ങൾ, പൊതുപരിപാടികൾ എന്നിവ കർശനമായി നിയന്ത്രിക്കും. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഊർജ്ജിതമായി രംഗത്തുണ്ട്. പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. പഞ്ചായത്ത് ഓഫീസിലും വാർഡ് തലത്തിലും ഹെൽപ് ഡസ്കുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് ആശ വി.നായർ പറഞ്ഞു. പഞ്ചായത്ത് ഹെൽപ് ഡെസ്ക് നമ്പറുകൾ- 9495117897, 9562563045, 9995828820.