തണ്ണിത്തോട്: കേന്ദ്രസർക്കാർ കർഷകർക്കായി നടപ്പാക്കിയ പ്രധാനമന്ത്രി കർഷക സമ്മാന പദ്ധതിയിൽ ( കെ.സി.സി) അംഗങ്ങളാകാത്തവർ ഏറെ. കർഷകർക്ക് ഏറെ ഗുണം ചെയ്യുന്ന പദ്ധതിയാണിത്. വർഷം തോറും ആറായിരം രൂപ വീതം മൂന്നു തവണയായാണ് പദ്ധതിയിലൂടെ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലെത്തുന്നത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് വേളയിൽ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ നിരവധി കർഷകരെ കൃഷിഭവനുകളിലെത്തിച്ച് പദ്ധതിയിൽ ചേർത്തിരുന്നു. പക്ഷേ മലയോര മേഖലയിലെ മിക്ക കർഷകരും ഇനിയും ചേർന്നിട്ടില്ല.

പദ്ധതിയുടെ പണം കേന്ദ്ര സർക്കാരാണ് നൽകുന്നതെങ്കിലും സംസ്ഥാന സർക്കാരാണ് അർഹരായവരെ കണ്ടെത്തേണ്ടത്. പ്രദേശത്തെ കൃഷിക്കാരുടെ വിവരങ്ങൾ കൃഷിഭവനുകൾക്കും ബാങ്കുകൾക്കുമറിയാം ഇവരെയെല്ലാം പദ്ധതിയിൽ അംഗങ്ങളാക്കാമെന്നായിരുന്നു നിർദ്ദേശം. ഇത് സംബന്ധിച്ച നിർദ്ദേശം ജില്ലാ കളക്ടർ ബാങ്കുകൾക്കും കൃഷിഭവനുകൾക്കും നൽകിയതുമാണ്.. പക്ഷേ കാര്യക്ഷമമായ നടപടി ഉണ്ടായില്ല.

. നാലു ശതമാനം പലിശക്കുള്ള സ്വർണപ്പണയ വായ്പകൾ ബാങ്കുകൾ നിറുത്തലാക്കിയിട്ടുണ്ട് . ഇത് ഇപ്പോൾ കിസാൻ ക്രെഡിറ്റ് കാർഡ് ഉള്ളവർക്ക് മാത്രമാണ് നൽകുന്നത്. സ്വന്തം വസ്തുവിന്റെ കരമടച്ച രസീതുള്ള എല്ലാവർക്കും പ്രതേക മാനദണ്ഡങ്ങളില്ലാതെ പദ്ധതിയിൽ ചേരാം. ഓൺലൈനായും രജിസ്റ്റർ ചെയ്യാം. കൃഷിക്കാർക്ക് വായ്പ്പാ പരിധി നിശ്ചയിക്കുന്ന പദ്ധതിയിൽ അമിത പലിശയ്ക്ക് കർഷകർ പണം കടമെടുക്കുന്നത് തടയുക എന്ന ലക്ഷ്യവും പദ്ധതിക്കുണ്ട്. കർഷകർക്ക് രൂപേകാർഡാണ് ലഭിക്കുക. ഒൻപതു ശതമാനം പലിശയ്ക്കാണ് വായ്പയെങ്കിലും കൃത്യമായി തിരിച്ചടക്കുന്നവർക്ക് അഞ്ചു ശതമാനം പലിശ കേന്ദ്ര സർക്കാർ സബ്‌സിഡി നൽകും. ഫലത്തിൽ നാല് ശതമാനം പലിശയ്ക്കാണ് വായ്പ. ഈടില്ലാതെ ഒന്നര ലക്ഷം രൂപ വരെയും കൃഷി സ്ഥലം ഈടുവച്ച് കൂടുതൽ തുകയും പദ്ധതിയിലൂടെ ലഭിക്കും മൂന്നുലക്ഷം വരെയുള്ള തുകയ്ക്കാണ് സബ്‌സിഡി ലഭിക്കുന്നത്. ക്ഷീരകർഷകർക്കും, മത്സ്യ കർഷകർക്കും പദ്ധതിയിൽ ചേരാം.

-------

@ 6000 രൂപ വീതം വർഷം തോറും

മൂന്നു തവണ ലഭിക്കും

@വായ്പ നൽകുന്നത് കിസാൻ ക്രെഡിറ്റ് കാർഡ് ഉള്ളവർക്ക് മാത്രം