പന്തളം : കൊവിഡ് ക്വാറന്റൈൻ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ചേരിക്കൽ സ്വദേശിയായ ജയകുമാറിനെതിരെ പൊലീസ് കേസെടുത്തു . കഴിഞ്ഞ 17 ന് കൊവിഡ് ബാധിച്ച് മരിച്ച പന്തളം ചേരിക്കൽ സ്വദേശിയുടെ സഹോദരനാണ് . മരിച്ച ആളിന്റെ കൊവിഡ് പോസിറ്റീവായ മക്കളെ നിർബന്ധിച്ച് കാറിൽ കയറ്റി ചേരിക്കൽ മുസ്ലീം പള്ളിയുടെ ഭാഗത്തുകൂടി കാറോടിച്ചു പോകുമ്പോൾ കുട്ടികൾ കാറിൽനിന്നിറങ്ങി ഓടി..തുടർന്ന് നാട്ടുകാർ കാർ തടഞ്ഞിട്ട് പൊലീസിൽ അറിയിച്ചു. സ്ഥലത്തെത്തിയ ജനമൈത്രി ഓഫീസർമാരായ സുബീക്കിനെയും അമീഷിനെയും ഇയാൾ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. കൂടുതൽ പൊലീസ് എത്തി ഇയാളെ വീട്ടിൽ തിരികെ എത്തിച്ചു.. ഇയാൾ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. കാർ കസ്റ്റഡിയി
ലെടുത്തു.