അടൂർ : മലമേക്കര മുള്ളുതറയിൽ ശ്രീഭദ്രകാളീ - കരിങ്കാളിമൂർത്തി ക്ഷേത്രത്തിലെ അത്തമഹോത്സവം 23, 24, 25 തീയതികളിൽ നടക്കും. ഇന്ന് രാവിലെ 5.30 ന് ഗണപതിഹോമം, 7ന് നിറപറ സമർപ്പണം, 8മുതൽ ഭാഗവതപാരായണം, നാളെ രാവിലെ 5.15 ന് ശ്രീഭദ്രകാളിക്ക് കുങ്കുമ അഭിഷേകം, കരിങ്കാളി മൂർത്തിക്ക് മഞ്ഞൾ അഭിഷേകം, രാവിലെ 7 മുതൽ നിറപറ സമർപ്പണം, 8 മുതൽ ദേവീഭാഗവതപാരായണം, വൈകിട്ട് 6.45 ന് കളമെഴുത്തും പാട്ടും . 25 ന് രാവിലെ 5.50 ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, രാവിലെ 7.30 ന് നൂറുംപാലും, 8.30 ന് കലശപൂജ, വൈകിട്ട് 6.30 മുതൽ ഭഗവതിസേവ, അത്താഴപൂജ, തുടർന്ന് ഗുരുതി.