പത്തനംതിട്ട: മാലിന്യ സംസ്‌കരണം ശാസ്ത്രീയമായി നടപ്പാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രത്യേക താൽപര്യമെടുക്കണമെന്ന് ദിശ പത്തനംതിട്ട ലോക ഭൗമദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ ആവശ്യപ്പെട്ടു. ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ എം.ബി. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. ദിശ സെക്രട്ടറി ഷാൻ രമേശ് ഗോപൻ അദ്ധ്യക്ഷനായിരുന്നു. ഷിജു എം. സാംസൺ, സോണിയ, ഹരികുമാർ എന്നിവർ സംസാരിച്ചു.