തിരുവല്ല: സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണങ്ങൾ നടത്തുന്നത് കച്ചവട സ്ഥാപന ഉടമകളെ ബുദ്ധിമുട്ടിക്കുന്നതായി മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം.സലിം പറഞ്ഞു . കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് രാത്രി 9 വരെ കടകൾ തുറക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ എല്ലാ കടകളും രാത്രി 7.30 ന് അടയ്ക്കണമെന്ന് വ്യാജസന്ദേശം സോഷ്യൽ മീഡിയയിൽ ചിലർ പ്രചരിപ്പിക്കുകയാണ്.