പന്തളം: പന്തളം നഗരത്തിന്റെ പ്രധാന ജംഗ്ഷനുകളിൽ ഉൾപ്പടെ വഴിവിളക്കുകൾ പ്രകാശിക്കാതായിട്ട് മാസങ്ങളായി രാത്രിയിൽ തെരുവ് നായ്ക്കളുടെയും ഇഴജന്തുക്കളുടെയും ഉപദ്രവം ഭയന്ന് ജനങ്ങൾക്ക് റോഡിൽ ഇറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. തെരുവുവിളക്കുകൾ കത്തിക്കുന്നതിന് മെയിന്റനൻസ് സാധനങ്ങൾ വാങ്ങുന്നതിന് മൂന്നു മാസങ്ങൾ മുമ്പ് കൗൺസിൽ യോഗത്തിൽ തിരുമാനമെടുത്തിരുന്നു. ജോലിക്കാരുടെ എ എം സി കാലാവധി അവസാനിച്ചെലും മൂന്നു മാസത്തേക്കു കൂടി നീട്ടി നൽകാനുംതീരുമാനിച്ചെങ്കിലും ഒന്നും നടപ്പിലായിട്ടില്ല. പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുവാൻ യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം തീരുമാനിച്ചു. പാർലമെന്ററി പാർട്ടി ലീഡർ കെ.ആർ.വിജയകുമാർ, സെക്രട്ടറി , കെ.ആർ രവി ,പന്തളം മഹേഷ് ,രത്‌നമണി സുരേന്ദ്രൻ , സുനിതാ വേണു എന്നിവർ പ്രസംഗിച്ചു.