പത്തനംതിട്ട : പ്ലാന്റേഷൻ കോർപറേഷനിലെ തൊഴിലാളികൾക്ക് കാലങ്ങളായി നൽകിവരുന്ന ആനുകൂല്യങ്ങൾ പുനഃസ്ഥാപിച്ചു നൽകാത്ത സർക്കാർ നടപടിയിൽ പ്ലാന്റേഷൻ വർക്കേഴ്‌സ് കോൺഗ്രസ് (ഐ.എൻ .ടി. .യു.സി ) ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു .
ജില്ലാ പ്രസിഡന്റ് കൊടുമൺ ജി. ഗോപിനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു. പി. മോഹൻരാജ്, അങ്ങാടിക്കൽ വിജയകുമാർ , ആർ. സുകുമാരൻ നായർ , വി. മനോജ് കുമാർ , പി.സി. അജയകുമാർ , സി.ജി അജയൻ , സജി വകയാർ, പി.കെ സജി തുടങ്ങിയവർ സംസാരിച്ചു.