തിരുവല്ല: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവല്ലയിൽ കൊവിഡ് കൺട്രോൾ റൂം തുറന്നു. കെ.പി.സി.സി സെക്രട്ടറി പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആർ. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി ജേക്കബ് പി. ചെറിയാൻ മുഖ്യപ്രഭാഷണം നടത്തി. ജിനു തുമ്പുകുഴി, രതീഷ് പാലിയിൽ, അജി തമ്പാൻ, അലക്സ് പുതുപ്പള്ളി. തോമസ് വർഗീസ്, എ.ജി ജയദേവ് എന്നിവർ പ്രസംഗിച്ചു.