ഉള്ളന്നൂർ: മലദേവർ ക്ഷേത്രത്തിലെ പതിനൊന്നാമുദയ ഉത്സവം ഇന്ന് നടക്കും. രാവിലെ 5.30ന് നിർമാല്യ ദർശനം, 6 ന് അഷ്ടദ്രവ്യ ഗണപതി ഹോമം, 8 ന് ഭാഗവത പാരായണം, 9 ന് നവകം, ബ്രഹ്മകലശം എന്നിവയ്ക്ക് ക്ഷേത്രം തന്ത്രി രമേശ് ഭാനു പണ്ടാരത്തിൽ മുഖ്യ കാർമികത്വം വഹിക്കും. ഉച്ചയ്ക്ക് 2.30 ന് വേലകളി, മലങ്കോട്ട കയറ്റം, മലനടയിൽ പൂജ, വൈകിട്ട് 5ന് ഘോഷയാത്ര നന്ദനാർ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് പറയങ്കര ഗുരുമന്ദിരം വഴി മലനടയിൽ എത്തിച്ചേരും. തുടർന്ന് മാതൃകാ കെട്ടുകാഴ്ച , 7ന് സോപാന സംഗീതം, 7.30 ന് സേവ എന്നിവ നടക്കും. കൊവിഡ് പ്രൊട്ടോക്കോൾ പാലിച്ചാണ് ഇത്തവണ ഉത്സവാഘോഷം നടത്തുന്നതെന്ന് ക്ഷേത്ര ഭരണ സമിതി ഭാരവാഹികൾ അറിയിച്ചു.