ചെങ്ങന്നൂർ: വെൺമണി പുന്തലയിൽ വ്യാപകമായി പച്ചമണ്ണ് കടത്തുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിന്റെ മറവിൽ പൂന്തല പുന്താനം ജംഗ്‌ഷന് സമീപം മൂന്നേക്കറിലധികം വരുന്ന കുന്ന് ഇടിച്ചാണ് മണ്ണെടുക്കുന്നത്. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന സ്ഥലമാണിവിടം.
വീട് നിർമ്മിക്കാൻ നേടിയ പെർമിറ്റിന്റെ മറവിലാണ് മണ്ണെടുപ്പ്. അധികൃതർ നൽകിയ അനുമതിയിൽ അഴിമതിയുണ്ടന്ന ആരോപണം ശക്തമാണ്. മണ്ണെടുപ്പ് നിരോധിക്കണമെന്ന നാട്ടുകാരുടെ പരാതിയേതുടർന്ന് നടത്തിയ അന്വേഷണത്തിൽ പെർമിറ്റിന് വിരുദ്ധമായി മണ്ണ് കടത്തിക്കൊണ്ടുപോയ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.