temple
ഇന്ന് ഉത്സവത്തിന് കൊടിയേറുന്ന ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രം ദീപാലംകൃതമായപ്പോൾ

പത്തനംതിട്ട: ഓമല്ലൂർ രക്തകണ്ഠ സ്വാമി ക്ഷേത്രത്തിലെ 10 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവത്തിന് ഇന്ന് കൊടിയേറും. രാവിലെ 10.30 ന് തന്ത്രി പറമ്പൂരില്ലത്ത് നാരായണൻ പത്മനാഭൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ കൊടിയേറും. പൂർണമായും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും ഉത്സവ ചടങ്ങുകൾ നടക്കുകയെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൊടിയേറ്റ് സദ്യയും രാത്രി 9ന് ശേഷമുള്ള എല്ലാ പരിപാടികളും ഒഴിവാക്കിയിട്ടുണ്ട്. ഒരു ഗജവീരൻ മാത്രം പങ്കെടുക്കുന്ന ആറാട്ടാണ് ക്രമീകരിച്ചിട്ടുള്ളത്. ഓരോ കരയിൽ നിന്നും 20 കരനാഥൻമാർ മാത്രമേ ആറാട്ട് എഴുന്നെള്ളിപ്പിൽ പങ്കെടുക്കുകയുള്ളു. ആറാട്ടിന് ശേഷം രാത്രി 8.30ന് ക്ഷേത്രത്തിൽ പ്രവേശിക്കുന്ന തരത്തിലാണ് തിരിച്ചെഴുന്നെള്ളത്തും ക്രമീകരിച്ചിട്ടുള്ളത്.ദിവസവും വൈകിട്ട് 6.30 ന് മത പ്രഭാഷണം ഉണ്ടായിരിക്കും . വാർത്താ സമ്മേളനത്തിൽ കൺവീനർ എം.ശശികുമാർ മേക്കാട്ട്, പബ്ലിസിറ്റി കൺവീനർ സുധീഷ് കോടത്ത്, മുരളി മനോജ് , മോഹനൻ നായർ, ടി.പി.ഹരിദാസൻ നായർ എന്നിവർ പങ്കെടുത്തു.