ചെങ്ങന്നൂർ: സേവാഭാരതിയും ബുധനൂർ ഗ്രാമസേവാപരിഷത്തും ചേർന്ന് കൊടിഞ്ഞൂർ ഇന്ദിരാമ്മയ്ക്ക് വീട് വച്ചുനൽകി. ആർ.എസ്.എസ് ശബരിഗിരി വിഭാഗ് സമ്പർക്ക് പ്രമുഖ് എം.ആർ.പ്രസാദ് താക്കോൽ കൈമാറി. ബുധനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആർ.ശ്രീകുമാർ അദ്ധ്യക്ഷനായി. പഞ്ചായത്തംഗം ഉഷാകുമാരി, ബി.എം.എസ് സംസ്ഥാന സെക്രട്ടറി സി.ജി.ഗോപകുമാർ, എം.ആർ.രാജേഷ്, എ.ജി.സജു, എം.പ്രമോദ് കുമാർ, ചന്ദ്രശേഖരൻപിള്ള തുടങ്ങിയവർ പങ്കെടുത്തു.