അടൂർ : കരുവാറ്റ ശ്രീ ഇണ്ടളൻകാവ് മഹാദേവർ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകൾ നാളെ നടക്കും. പ്രതിഷ്ഠയ്ക്ക് മുന്നോടിയായുള്ള ചടങ്ങുകൾ ഇന്നും നാളെയുമായി പൂർത്തിയാകും. ഇന്ന് രാവിലെ 7.30 മുതൽ മുളപൂജ, ശയ്യാപൂജ, കലശപൂജ. 8 മുതൽ ശിവപുരാണ പാരായണം. വൈകിട്ട് 5.30 ന് ബിംബം ശയ്യലേക്ക് എഴുന്നെള്ളിക്കൽ, അധിവാസ ഹോമം, അധിവാസ പൂജ, പീഠാധിവാസം, കലശപൂജ, അത്താഴപൂജ . നാളെ രാവിലെ 5.30 മുതൽ ബിംബകലശാദി എഴുന്നെള്ളത്ത്. തുടർന്ന് ശ്രീകോവിലേക്ക് എഴുന്നെള്ളിക്കൽ, 7.30 നും 8.30 നും മദ്ധ്യേയുള്ള ഇടവംരാശി മുഹൂർത്തത്തിൽ തന്ത്രി കുളടക്കട നമ്പിമഠത്തിൽ രമേശ് ഭാനുഭാനു പണ്ടാരത്തിലിന്റെ കാർമ്മികത്വത്തിൽ മഹാശിവലിംഗം ,പാർവതീദേവി പ്രതിഷ്ഠ നടക്കും. തുടർന്ന് നാഗരാജാവ്, നാഗയക്ഷി, ചിത്രകൂടം, താഴികക്കുടം, എന്നിവയുടെ പ്രതിഷ്ഠയും നടക്കും. രാവിലെ 10 ന് ക്ഷേത്രസമർപ്പണം. ഉച്ചയ്ക്ക് 12 ന് അന്നദാനം. വൈകിട്ട് 8 ന് നൃത്തരാവ്