കോഴഞ്ചേരി : എ.വി.ജി മോട്ടോഴ്സിനുമുമ്പിൽ ചെറുകോൽപ്പുഴയ്ക്ക് തിരിയുന്ന ഭാഗത്ത് പൈപ്പുപൊട്ടി വെള്ളം പാഴാകുന്നു. റോഡ് വികസിപ്പിച്ചപ്പോൾ ഇന്റർലോക്കിട്ട ഭാഗമാണിത്. വെള്ളം പാഴാകാൻ തുടങ്ങിയിട്ട് 9 മാസം കഴിഞ്ഞു. ചെളിനിറഞ്ഞത് മൂലം വഴി നടക്കാനാകാത്ത സ്ഥിതിയാണ്. റോഡിലെ കുഴിയിൽ ഇരുചക്രവാഹനയാത്രക്കാർ വീണ് പരിക്കേൽക്കുന്ന സംഭവങ്ങളുമുണ്ട്. പരിഹാരം കാണണമെന്ന് കോഴഞ്ചേരി പൗരസമിതി യോഗം ആവശ്യപ്പെട്ടു. പരിഹാരം കണ്ടില്ലെങ്കിൽ സമരം നടത്താൻ തീരുമാനിച്ചു. പ്രസിഡന്റ് സോമരാജൻ അദ്ധ്യക്ഷത വഹിച്ചു.