പള്ളിക്കൽ : ചേന്നംപുത്തൂർ കോളനിയിൽ പതിനഞ്ച് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 250 ൽ അധികം ആളുക കഴിയുന്ന പ്രദേശമാണിത്. മോശം ജീവിത സാഹചര്യങ്ങളിൽ കഴിയുന്ന കോളനിവാസികൾ നിത്യവൃത്തിക്ക് പോലും ബുദ്ധിമുട്ടുമ്പോഴാണ് കൊവിഡ് ഭീതി. ആരോഗ്യവകുപ്പ് അധികൃതരെത്തി മരുന്നുകൾ നൽകി.
ഏഴ് ദിവസം മുമ്പ് ഒരാൾക്ക് ബാധിച്ച് രോഗമാണ് പടർന്നത്.
രണ്ട് മീറ്റർ മാത്രം അകലത്തിലുള്ള ഒറ്റമുറിയും അടുക്കളയും മാത്രമുളള വീടുകളിലാണ് ഇവർ താമസിക്കുന്നത്. കൊവി ഡ് രോഗികൾക്കൊപ്പാണ് രോഗമില്ലാത്തവരും ഒരേ വീട്ടിൽ കഴിയുന്നത്. 250 ആളുകൾക്ക് രണ്ട് കക്കൂസ് മാത്രമേയുള്ളു . കൊവി ഡ് രോഗികളും ഈ കക്കൂസാണ് ഉപയോഗിക്കുന്നത്. രോഗികളെ ഇവിടനിന്ന് മാറ്റി താമസിപ്പിക്കാൻ സൗകര്യങ്ങളില്ലെന്നാണ് ആരോഗ്യ വകുപ്പ് ആധികൃതർ പറയുന്നത്. ആദ്യം രോഗം റിപ്പോർട്ട് ചെയ്തപ്പോൾ മുതൽ പുറത്തിറങ്ങരുതെന്ന നിർദ്ദേശത്തെ തുടർന്ന് ആരും പുറത്തിറങ്ങായിട്ടില്ല. അരിയും സാധനങ്ങളും തീർന്നു. ജോലിക്ക് പോകാൻ കഴിയാതെ വീടുകൾ പട്ടിണിയിലായി. പഞ്ചായത്തിൽ നിന്ന് കഴിഞ്ഞ ദിവസം 500 ലിറ്റർ കുടിവെള്ളമെത്തിച്ചു നൽകി. പ്രതിരോധനടപടികൾ ഊർജ്ജിതമാക്കണമെന്നാണ് ആവശ്യം. രോഗമുള്ളവരെ മാറ്റിപ്പാർപ്പിക്കാൻ നടപടി സ്വീകരിക്കണം.
------------
@ പുറത്തിറങ്ങരുതെന്ന് നിർദ്ദേശമുള്ളതിനാൽ കോളനിയിൽ പട്ടിണി
@ രോഗം ഉള്ളവരും ഇല്ലാത്തവരും താമസിക്കുന്നത് ഒരേവീട്ടിൽ.
@ മാറ്റിത്താമസിപ്പിക്കാൻ സൗകര്യങ്ങളില്ലെന്ന് അധികൃതർ