പത്തനംതിട്ട : ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊവിഡ് ഹെൽപ്പ് ഡസ്‌ക് ആരംഭിച്ചു. ജില്ലാ പ്രസിഡന്റ് അശോകൻ കുളനട ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി വിജയകുമാർ മണിപ്പുഴ, വൈസ് പ്രസിഡന്റുമാരായ എം.എസ്.അനിൽ,പി.ആർ.ഷാജി, എം.അയ്യപ്പൻകുട്ടി, എം.ജി.കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും പഞ്ചായത്തുകളിലും ഹെൽപ് ഡസ്‌കുകൾ ഏപ്രിൽ 30 നകം ആരംഭിക്കും. എല്ലാ വാർഡുകളിലും ഒരു കോർഡിനേറ്ററുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
ഹെൽപ് ലൈൻ ജില്ലാ കോർഡിനേറ്റർ : വിജയകുമാർ മണിപ്പുഴ -9946023169, ആംബുലൻസ് സേവനം :പി ആർ ഷാജി - 9496631114, ക്വാറന്റൈൻ കേന്ദ്രങ്ങൾ, ആശുപത്രികൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയുടെ സേവനങ്ങൾ എം അയ്യപ്പൻകുട്ടി - 9446113921, രക്തദാനം : എം ജി കൃഷ്ണകുമാർ - 9544001652, ഭക്ഷണം, മരുന്നുകൾ : ടി. കെ പ്രസന്നകുമാർ - 9446755977, കോൾ സെന്റർ : മിനി ഹരികുമാർ - 8086258273.