മല്ലപ്പള്ളി : പഞ്ചായത്തിലെ ഓരോ വാർഡിലെയും ആദ്യഡോസ് എടുത്തിട്ടുള്ള 42 ദിവസം പൂർത്തിയായ 10 പേരെ വീതം ആശപ്രവർത്തകർ മുഖേന രജിസ്റ്റർ ചെയ്ത് ഇന്നു മുതൽ വാക്‌സിനേഷൻ നൽകും. കൂടാതെ ആശുപത്രിയിൽ നേരിട്ട് വരുന്ന ആദ്യത്തെ 60 പേർക്കും ടോക്കൺ നൽകി വാക്‌സിനേഷൻ നൽകുമെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.