പത്തനംതിട്ട: സാമൂഹ്യ പ്രവർത്തക ഡോ. എം.എസ് .സുനിൽ ഭവനരഹിതരായ നിരാലംബർക്ക് പണിതുനൽകുന്ന 201 -ാമത്തെ വീട് മലയാലപ്പുഴ പൊതീപ്പാട് കാവുംപാട്ട് വീട്ടിൽ ബിജിക്ക് നൽകി. ഷിക്കാഗോ മലയാളിയായ തോമസ് ഡിക്രൂസിന്റെയും ലിജി ഡിക്രൂസിന്റെയും സഹായത്തോടെയാണ് വീട് നിർമ്മിച്ചത്. വീടിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ നിർവഹിച്ചു. വാർഡ് മെമ്പർ മഞ്ചേഷ്.എം , ബിജു കോഴിക്കുന്നത്ത്, കെ. പി ജയലാൽ, ഹരിത കൃഷ്ണൻ, എന്നിവർ പ്രസംഗിച്ചു.