തെങ്ങമം : ശക്തമായ കാറ്റിലും മഴയിലും മരം പിഴുതു വീണ് വീട് പൂർണമായും തകർന്നു . തെങ്ങമം ചാങ്കൂരേത്ത് ചന്ദ്രക്കുറുപ്പിന്റെ വീടാണ് തകർന്നത്. ഓടിട്ട വീടിന്റെ മേൽക്കൂര തകർന്ന് വീടിനുള്ളിൽ വീണ് വീട്ടുപകരണങ്ങളും തകർന്നു. വ്യാഴാഴ്ച രാത്രിയിലുണ്ടായ മഴയിലാണ് വീട് തകർന്നത്. വീട്ടുകാർ അത്ഭുതകരമായി രക്ഷപെട്ടു.