vallana
പ്രാർത്ഥനാ ഹാളിലേക്ക് ടോറസ് ഇടിച്ച് കയറിപ്പോൾ

ആറന്മുള : എസ്.എൻ.ഡി.പി യോഗം വല്ലന 74-ാം ശാഖയുടെ അധീനതയിലുള്ള ഗുരുദേവ ക്ഷേത്രത്തിന്റെ പ്രാർത്ഥനാ ഹാളിലേക്ക് ടോറസ് ലോറി ഇടിച്ചുകയറി. ലോറിയിൽ മൂന്നുപേരുണ്ടായിരുന്നു. ഇന്നലെ വൈകിട്ട് 3.30ഓടെയാണ് അപകടം ഉണ്ടായത്. സമീപത്തുള്ള വീട്ടിലേക്ക് പാറപ്പൊടിയുമായി എത്തിയ ലോറി വളവ് തിരിയുന്നതിനായി റോഡരികിലേക്ക് ചേർത്ത് എടുത്തപ്പോൾ റോഡ് ഇടിഞ്ഞുതാണതാണ് അപകടത്തിന് കാരണമായത്.ഇൗ സമയം പ്രാർത്ഥനാ ഹാളിൽ ആരും ഉണ്ടായിരുന്നില്ല. ഹാളിലെ സാധന സാമഗ്രികൾ നഷ്ടപ്പെട്ടിട്ടുണ്ട്. രണ്ട് തൂണും മൂന്നൂറ് കസേരകളും ഡസ്കുകളും നശിച്ചു. മൂന്നുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. നിരവധി കല്യാണങ്ങളും മറ്റ് പരിപാടികളും ദിവസവും നടക്കുന്ന സ്ഥലമാണിത്. മുളക്കുഴ പള്ളിപ്പടി സ്വദേശി സോമരാജന്റെ ഉടമസ്ഥതയിലുള്ളതാണ് ടോറസ്.