ചെങ്ങന്നൂർ: കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കക്കൂസ് ടാങ്ക് പൊട്ടി മാലിന്യം റോഡിന്റെ വശത്തുള്ള ഓടയിലേക്ക് ഒഴുകുന്നു. പരിസര പ്രദേശത്താകെ ദുർഗന്ധമാണ്. വേണ്ട നടപടി സ്വീകരിക്കാൻ അധികൃതർ വേണ്ടതു ചെയ്യണമെന്ന് വാർഡ് കൗൺസിലർ സിനി ബിജു ആവശ്യപ്പെട്ടു.