well
കിണറ്റിൽ വീണ യുവാവിനെ കരയ്ക്ക് എത്തിച്ചപ്പോൾ

തിരുവല്ല: വൃത്തിയാക്കുന്നതിനിടെ കിണറ്റിൽ വീണ യുവാവിനെ അഗ്നിശമന സേനയെത്തി രക്ഷപെടുത്തി. മുത്തൂർ കോയിക്കമലയിൽ പി.എ. അനീഷ് (37) നെയാണ് രക്ഷപെടുത്തിയത്. മുത്തൂർ ഗവ.എൽ.പി സ്കൂളിലെ കിണർ വൃത്തിയാക്കുന്നതിനിടെ ആയിരുന്നു അപകടം. കിണർ വൃത്തിയാക്കിയശേഷം തിരികെ കയറുന്നതിനിടെ അനീഷ് കാൽതെറ്റി 60 അടിയോളം താഴ്ചയുള്ള കിണറ്റിൽ വീഴുകയായിരുന്നു. സ്കൂൾ അധികൃതർ വിവരം അറിയിച്ചതിനെ തുടർന്നെത്തിയ അഗ്നിശമന സേനാംഗങ്ങൾ കിണറ്റിലിറങ്ങി അനീഷിനെ വലയിലാക്കി രക്ഷപെടുത്തുകയായിരുന്നു. വലതുകാലിനു മുറിവേറ്റ അനീഷിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സീനിയർ ഫയർ ഓഫിസർ ജി.രാധാകൃഷ്ണൻ, ഓഫിസർമാരായ കെ.കെ.ശ്രീനിവാസ്, എസ്.ശരത്, ജീവൻ എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാ പ്രവർത്തനം നടത്തിയത്.