പത്തനംതിട്ട : നഗരത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് രാവിലെ മുതൽ പൊതു ഇടങ്ങൾ അണുവിമുക്തമാക്കും. രാവിലെ 9.30ന് ഹാജി. ഇ. മീരാസാഹിബ് നഗരസഭ ബസ് സ്റ്റാൻഡിൽ അണുവിമുക്ത കാമ്പയിന് തുടക്കമിടും. കെ.എസ്.ആർ.ടി.സി ബസുകൾ, ജനറൽ ആശുപത്രി, കാത്തിരിപ്പ് കേന്ദ്രങ്ങൾ തുടങ്ങിയ ജനങ്ങൾ കൂടുന്ന സ്ഥലങ്ങൾ എല്ലാ ഞായറാഴ്ച ദിവസങ്ങളിലും അണുവിമുക്തമാക്കും. കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സർക്കാർ നൽകുന്ന നിർദേശങ്ങൾ ജനങ്ങൾ കർശനമായി പാലിക്കണമെന്ന് നഗരസഭ ചെയർമാൻ ടി. സക്കീർഹുസൈൻ പറഞ്ഞു.