ചെങ്ങന്നൂർ: പെരുനാട് കക്കാട്ട് കോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്രം പാട്ട് മഹോത്സവത്തിന്റെ കോടിയേറ്റിനുള്ള കൊടിക്കുറ സമർപ്പിച്ചു. മുണ്ടാൻകാവിൽ നിർമ്മാണം നടത്തിയ കൊടിക്കൂറ ശില്പി എ.ജി ബാബുവിൽ നിന്ന് ക്ഷേത്രം മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരി കഴിഞ്ഞ ദിവസം ഏറ്റുവാങ്ങി. ചടങ്ങിൽ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എം.സി പ്രസാദ്, സെക്രട്ടറി സുബീഷ് ഗോപാൽ, കൊടിക്കൂറ വഴിപാടായി സമർപ്പിച്ച കെ.കെ ശോഭ എന്നിവർ പങ്കെടുത്തു. ഇന്നലെ ഉത്രംപാട്ട് മഹോസ്തവത്തിന് കൊടിയേറി.