ചെങ്ങന്നൂർ: പാട്ടമ്പലം ദേവീക്ഷേത്രത്തിലെ അരീപ്പറ മഹോത്സവം മേയ് നാലു മുതൽ 13 വരെ നടക്കും. കൊവിഡ് മാനദണ്ഡം പാലിച്ച് ഇത്തവണ ആചാരപരമായ ചടങ്ങുകൾ മാത്രമാണ് നടത്തുന്നത്. പുറത്തെഴുന്നെള്ളത്ത് ഒഴിവാക്കിയിട്ടുണ്ട്. നാലു മുതൽ 12 വരെ തീയതികളിൽ രാവിലെ 6 മുതൽ 11 വരെയും വൈകിട്ട് 5.30 മുതൽ 6.30 വരെയും ഭക്തർക്ക് ക്ഷേത്രത്തിൽ പറ സമർപ്പണം നടത്താം. 13ന് രാവിലെ ഇളഞ്ഞിത്തറയിലെ അരീപ്പറ സമർപ്പണത്തോടെ ചടങ്ങുകൾ സമാപിക്കും.