25-police-checking
പന്തളം ജംഗ്ഷനിൽ ശനിയാഴ്ച രാവിലെ അടൂർ ഡിവൈ. എസ്. പി. ബി. വിനോദ് വാഹനങ്ങൾ തടഞ്ഞ് പരിശോധിക്കുന്നു

പന്തളം: കൊവിഡ് വ്യാപനം തടയാൻ ആവശ്യമായ മുൻകരുതലുകളുമായി പൊലീസ് രംഗത്ത്. കൊവിഡ് രൂക്ഷമായാൽ അടിയന്തര ഘട്ടത്തിൽ ചികിത്സാ ക്രമീകരണം ഒരുക്കാൻ അടൂർ ഡിവൈ.എസ്.പി.ബി.വിനോദ് സ്വകാര്യ ആശുപത്രിക്ക് നിർദ്ദേശം നൽകി. ഇതിനായി കിടക്കകൾ മറ്റിവയ്ക്കണമെന്ന് ആശുപത്രി അധികൃതർക്ക് പൊലീസ് നൽകിയ നിർദ്ദേശം. ഡിവൈ. എസ്.പി ബി.വിനോദിന്റെ നേതൃത്വത്തിൽ ഇന്നലെ പന്തളത്തെ പരിശോധന ശക്തമാക്കി. ശനിയാഴ്ച രാവിലെ മുതൽ പ്രധാന കേന്ദ്രങ്ങളിൽ പൊലീസ് പരിശോധന ആരംഭിച്ചു. ആളുകൾ കൂട്ടുന്നത് പൂർണമായും പൊലീസ് നിയന്ത്രിച്ചു. അനാവശ്യമായി പുറത്തിറങ്ങിയവരെ പൊലീസ് തിരികെ വീടുകളിൽ എത്തിച്ചു. രാവിലെ മുതൽ ഇരുചക്രവാഹനങ്ങൾ നിരത്തിൽ ഇറങ്ങിയിരുന്നു. കെ.എസ് .ആർ.ടി.സി.ദീർഘദൂര സർവീസുകൾ നടത്തി. ഒറ്റപ്പെടെ സ്വകാര്യ വാഹനങ്ങൾ സർവീസ് നടത്തി. വിവാഹങ്ങൾ മുടക്കം കുടാതെ നടന്നു. എം.സി.റോഡിൽ പന്തളം ജംഗ്ഷൻ, കടയ്ക്കാട്, മുട്ടാർ ,മെഡിക്കൽ മിഷൻ ജംഗ്ക്ഷൻ എന്നിവിടങ്ങളിൽ പരിശോധന ശക്തമാക്കിയിരുന്നു. വാക്‌സീൻ സ്വീകരിക്കുന്ന തീയതി നിശ്ചയച്ചവർ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ എത്തി വാക്‌സീൻ സ്വീകരിച്ചു. വരുംദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് ഡിവൈ.എസ്. പി.ബി.വിനോദ് പറഞ്ഞു ഇന്ന്. കൂടുതൽ പൊലീസിനെ വിന്യാസിക്കും.

-വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കും

-പ്രധാന കേന്ദ്രങ്ങളിൽ പൊലീസ് പരിശോധന നടത്തി

- കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസുകൾ നടത്തി