തിരുവല്ല: ബി.ജെ.പി നെടുമ്പ്രം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആയുർവേദത്തിലൂടെ രോഗപ്രതിരോധം എന്ന വിഷയത്തിൽ സംശയ നിവാരണ പരിപാടി നാളെ നടക്കും. കൊവിഡിനെ കുറിച്ചുള്ള വിവിധ തരത്തിലുള്ള സംശയങ്ങൾ, രോഗപ്രതിരോധം, രോഗനിവാരണം എന്നീ ചോദ്യങ്ങൾക്ക് ഡോ.വിനോദ് കൃഷ്ണൻ നമ്പൂതിരിയാണ് ഫോണിലൂടെ മറുപടി നൽകുക. നാളെ രാത്രി 8 മുതൽ 9 വരെയാണ് പരിപാടി. കൊവിഡ് പ്രതിരോധത്തിൽ ആയൂർവേദത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും മറുപടി നൽകും. വിവരങ്ങൾക്ക് ബന്ധപ്പെടുക. അഡ്വ.ശ്യാം മണിപ്പുഴ -9847813703, രാജ്പ്രകാശ് വേണാട്ട് -9744921672, സനൽ തച്ചാറ -9495725263.