ഇലവുംതിട്ട: ആന്റിജൻ ടെസ്റ്റിന് ജീവനക്കാർ ഉപയോഗിച്ച ഗ്ലൗസ് അലക്ഷ്യമായി ഉപേക്ഷിച്ച നിലയിൽ. കുളനട പഞ്ചായത്തു ഒമ്പതാം വാർഡിലെ മണ്ണിൽമുകടിയിൽ അങ്കണവാടിയുടെ ചുറ്റുമതിലിന് മുകളിലാണ് ഇവ കാണപ്പെട്ടത്.വെള്ളിയാഴ്ച അങ്കണവാടിക്ക് സമീപം നടന്ന കൊവിഡ് ആന്റിജൻ പരിശോധനയ്ക്ക് ആരോഗ്യ വകുപ്പ് ജീവനക്കാർ ഉപയോഗിച്ചതാണ് നാട്ടുകാർ പരാതിപ്പെടുന്നു. കോളനിപ്രദേശത്തു ഹൃദയ സംബന്ധമായ രോഗത്താൽ ഒരാൾ മരണപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് കുളനട ഹെൽത്തു സെന്ററിന്റെ ചുമതലയിൽ രോഗ നിർണയ പരിശോധന നടന്നത്. 55 പേരെ പരിശോധിച്ചതിൽ ആറു പേരുടെ ഫലം പോസിറ്റിവായിരുന്നു. ഇതിനാൽ കോളനി പ്രദേശം കണ്ടയെമെന്റ് സോണുമാണ്.