മലയാലപ്പുഴ: വാരാന്ത്യ ലോക് ഡൗണിൽ സർവീസുകൾ നിറുത്തിവച്ചാൽ യാതക്കാർ കൈവിടുമോ എന്ന ആശങ്കയിൽ കെ.എസ്.ആ ർ. ടി.സി. പൊതുജനങ്ങൾക്ക് പുറത്തിറങ്ങാൻ നിയന്ത്രണമുണ്ടായിരുന്ന ശനി, ഞായർ ദിവസങ്ങളിൽ നഷ്ടം സഹിച്ചും കെ,എസ്. ആർ. ടി.സി സർവീസുകൾ നടത്തി. ആകെ സർവീസുകളുടെ പകുതിയിലേറെ ശനിയാഴ്ച ഓടിച്ചു. ഞായറാഴ്ച അത്യാവശ്യ യാതക്കാരുണ്ടായിരുന്നെങ്കിലും ഡെഡ് സർവീസുകളാണ് ഓടിയത്. കഴിഞ്ഞവർഷം ലോക് ഡൗണിനെ തുടർന്ന് ഏറെനാൾ കെ.എസ്.ആർ.ടി.സി സർവീസുകൾ നടത്തിയില്ല. പിന്നീട് പുനരാരംഭിച്ചപ്പോൾ യാത്രക്കാരുടെ എണ്ണം കുറവായിരുന്നു. സ്ഥിരം യാത്രക്കാരിൽ പലരും ഇരുചക്രവാഹനങ്ങളിലും സ്വകാര്യ കാറുകളിലേക്കും യാത്ര മാറ്റിയതോടെ വരുമാനത്തിൽ ഇടിവുണ്ടായി കൊവിഡ് ഭീതിയിൽ ബസ്‌യാത്ര ഉപേക്ഷിച്ചവർ വൈകിയാണ് അതിലേക്ക് തിരിച്ചെത്തിയത്.
കൊവിഡ് രണ്ടാം ഘട്ടം, യാത്രക്കാർ കുറഞ്ഞു
പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളുൾപ്പെട്ട സൗത്ത് സോണിൽ ദിനംപ്രതി ഏഴു ലക്ഷം യാത്രക്കാർ വരെയായി ഉയർന്നിരുന്നു. ഒരാഴ്ച മുൻപ് കൊവിഡിന്റെ രണ്ടാം വരവ് വ്യാപകമായതോടെ ഈ സോണിൽ യാത്രക്കാർ അഞ്ചു ലക്ഷമായി കുറഞ്ഞു.ശനിയാഴ്ച്ച സൗത്ത് സോണിൽ 750 സർവീസുകളാണ് ഓപ്പറേറ്റ് ചെയ്തത്. ഞായറാഴ്ച 500 സർവീസുകളും സംസ്ഥാനത്തു 3200 ബസുകളാണ് ദിനംപ്രതി കെ.എസ്. ആർ. ടി.സി. ഓടിക്കുന്നത്. കഴിഞ്ഞ ലോക് ഡൗൺ കാലത്തു സർവീസ് നിറുത്തിവച്ച പല നോൺ എ.സി.ലോഫ്‌ളോർ ബസുകളും ഓടാതെ കിടക്കുന്നു. മിനിമം ചാർജിന്റെ വർദ്ധനവും ഡീസൽ വിലവർദ്ധനവും കൂടുതലുമാണ് ഇതുമൂലം നിറുത്തിവച്ച നോൺ എ .സി.ലോ ഫ്‌ളോർ സർവീസുകൾ ആരംഭിക്കാനും കഴിയുന്നില്ല.
ശബരിമല സീസണിലും വരുമാനമില്ല
കെ.എസ്.ആർ.ടി.സിക്കു വരുമാന ഉയർച്ചയുണ്ടാവുന്ന ശബരിമല സീസണിലും ഇപ്പോൾവരുമാനം ഇല്ലാത്ത അവസ്ഥയാണ്. ഷെഡ്യൂളുകൾ പരിമിതപ്പെടുത്തി എല്ലാ ഡിപ്പോകളിൽ നിന്നും സർവീസുകൾ വരും ദിവസങ്ങളിൽ സർവീസുകൾ അയക്കാനാണ് മാനേജ്മന്റ് തീരുമാനം ഓർഡിനറി,ഫാസ്റ്റ്,സൂപ്പർ,എന്നീ വിഭാഗം ബസുകൾ പരമാവധി ഓപ്പറേറ്റ് ചെയ്യാനും തീരുമാനമുണ്ട്.
-പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളുൾപ്പെട്ട സൗത്ത് സോണിൽ
ദിനം പ്രതി 7 ലക്ഷം യാത്രക്കാർ
കൊവിഡിന്റെ രണ്ടാം വരവിൽ 5 ലക്ഷമായി