1
സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ എസ് പി എം.കെ സുൾഫിക്കർ േചേന്നം പുത്തൂർകോളനി സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കുന്നു.

തെങ്ങമം : ചേന്നം പുത്തൂർ കോളനിയുടെ ദുരവസ്ഥ സംബന്ധിച്ച് കളക്ടറും എസ്.പിയും റിപ്പോർട്ട് തേടി. 15 കൊവിഡ് ബാധിതരുൾപ്പെടെ ഇരുനൂറിലധികം അധികം ആളുകൾ ഭക്ഷണം പോലും ഇല്ലാതെ കോളനിയിൽ ദുരിതം അനുഭവിക്കുന്ന വാർത്ത കഴിഞ്ഞ ദിവസം കേരള കൗമുദിയാണ് റിപ്പോർട്ട് ചെയ്തത്. തുടർന്ന് ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ഇടപെട്ട് പഞ്ചായത്തു മുഖേന ഭക്ഷണസാധനങ്ങൾ എത്തിച്ചു. വാർത്ത ശ്രദ്ധയിൽപെട്ട കളക്ടറും എസ്.പിയും അടിയന്തര റിപ്പോർട്ട് തേടി . ഇതിന്റെ ഭാഗമായി സെപഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി എംകെ സുൾഫിക്കറിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘം കോളനിയിൽ സന്ദർശനം നടത്തി. കോളനിയുട ദുരിതം നേരിൽ ബോദ്ധ്യപ്പെട്ട ഇവർ ഇന്ന് എസ്.പിക്ക് റിപ്പോർട്ട് നൽകും. പഞ്ചായത്തംഗം രഞ്ജിനി കൃഷ്ണകുമാർ കോളനിയിലെ ദുരിതങ്ങളും ആവിശ്യങ്ങളും സംബന്ധിച്ച് വിശദീകരിച്ചു.