പത്തനംതിട്ട: കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യവും, യാത്രാ സൗകര്യങ്ങൾ പരിമിതമായ സാഹചര്യവും കണക്കിലെടുത്ത് ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ നടത്തുവാനുള്ള സർക്കാർ തീരുമാനം പുന:പരിശോധിക്കണമെന്നും തുടർനടപടികൾ അദ്ധ്യാപക സംഘടനകളുമായും ആരോഗ്യ വിദഗ്ദ്ധരുമായും ചർച്ച ചെയ്ത് തീരുമാനിക്കണമെന്നും എ.കെ.എസ്.ടിയു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. രക്ഷിതാക്കളുടെയും കുട്ടികളുടെയും ഇക്കാര്യത്തിലുള്ള ആശങ്ക സർക്കാർ പരിഗണിക്കണമെന്നും കമ്മിറ്റി അഭ്യർത്ഥിച്ചു. ജില്ലാ പ്രസിഡന്റ് പി.കെ സുശീൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് സി മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗം കെ.എ തൻസീർ, ജില്ലാ വൈസ് പ്രസിഡന്റ് തോമസ് എം.ഡേവിഡ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ റെജി മലയാലപ്പുഴ, അരുൺ മോഹൻ ,പി.ടിമാത്യു എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി.എസ് ജീമോൻ റിപ്പോർട്ട് അവതരിപ്പിച്ചു. തോമസ് എം.ഡേവിഡ് നന്ദി രേഖപ്പെടുത്തി.