a
എക്സൈസ് സംഘം പിടികൂടിയ 5 ലിറ്റർ ചാരായവും കസ്റ്റഡിയിൽ എടുത്ത ഓട്ടോറിക്ഷയും

ചെങ്ങന്നൂർ: ഓട്ടോയിൽ കടത്തിക്കൊണ്ടുപോയ അഞ്ച് ലിറ്റർ ചാരായം എക്‌സൈസ് സംഘം പിടികൂടി. പ്രതി ഓടി രക്ഷപ്പെട്ടു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അടിസ്ഥാനത്തിൽ ചെങ്ങന്നൂർ എക്‌സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസർ കെ.പി.പ്രമോദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇലഞ്ഞിമേൽ കാടൻമാവ് ജംഗ്ഷനിൽ നിന്നും എണ്ണയ്ക്കാടിന് പോകുന്ന റോഡിൽ കളത്തൂർ കടവ് പാലത്തിന് കിഴക്കുഭാഗത്ത് ഓട്ടോയിൽ കടത്തിക്കൊണ്ടുപോയ ചാരായം പിടികൂടിയത്. ഓട്ടോറിക്ഷ എക്‌സൈസ് സംഘം കസ്റ്റഡിയിൽ എടുത്തു. ഇലഞ്ഞിമേൽ വടക്കുമുറി രതീഷ് ഭവനത്തിൽ രതീഷാണ് ഓടി രക്ഷപെട്ടതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും പ്രതിയെ പിടികൂടാനുള്ള അന്വേഷണം ആരംഭിച്ചതായും എക്‌സൈസ് സംഘം അറിയിച്ചു. റെയിഡിൽ സി.ഇ.ഒമാരായ അഗസ്റ്റിൻ ജോസ്, രാഹുൽ കൃഷ്ണൻ, അനു.യു, പത്മകുമാർ എന്നിവർ പങ്കെടുത്തു.